Connect with us

Gulf

അശോക് സൂതയുടെ ബിസിനസ് രഹസ്യങ്ങള്‍

Published

|

Last Updated

മൂന്നു പതിറ്റാണ്ടിലേറെയായി “ഹാപ്പിയസ്റ്റ് മൈന്‍ഡ് ടെക്‌നോളജീസ്” എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ അശോക് സൂത പുസ്തകമേളയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ഒരിക്കലും പരാജയഭീതിമൂലം വ്യവസായത്തില്‍ നീന്നും പിന്നോട്ട് വലിയരുതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. തന്റെ പുതിയ പുസ്തകമായ എന്റര്‍പ്രണര്‍ഷിപ്പ് യൂണിഫൈഡ് എന്ന പുസ്തകം ബിസിനസ് ചെയ്യുന്നവര്‍ക്കുള്ള ഒരു ലഘു പുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രായവും മാനസികമായ സംതൃപ്തിയും ബിസിനസില്‍ വിജയിക്കാന്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഇന്ത്യയിലെ സ്ത്രീകളില്‍ 15 ശതമാനം മാത്രമാണ് തൊഴില്‍ ദാതാക്കള്‍. 5 ശതമാനം മാത്രമാണ് സി ഇ ഒ. ഇന്ത്യയിലെ ബേങ്കുകള്‍ എല്ലാം തന്നെ ബിസിനസിനെ സഹായിക്കുന്നവരാണെന്നും സോഷ്യല്‍ മീഡിയ തരുന്ന മാര്‍കറ്റിംഗ് സഹായം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങളാണ് അവസരങ്ങള്‍ സൃഷ്ടിക്കുന്നത് അതിനാല്‍ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

ഒരു ബിസിനസ് ആശയം ഉണ്ടായാല്‍ സംരംഭകന്‍ വിപണിയെ വിശകലനം ചെയ്തു മാസങ്ങളോളം പഠിച്ചു ഉപഭോക്താക്കള്‍ക്ക് ഏതു തരത്തില്‍ തന്റെ ഉത്പന്നം സ്വീകാര്യമാകും എന്ന് മനസ്സിലാക്കിയിരിക്കണം. എല്ലാവരും പരാജയത്തില്‍നിന്നും പഠിക്കണമെന്ന തത്വചിന്തയോട് വ്യക്തിപരമായി വിയോജിപ്പാണെന്നും ഉദാഹരത്തിനു ഒരു കായികാഭ്യാസി തന്റെ പരാജയത്തെകുറിച്ചു ഓര്‍ത്തുകൊണ്ടിരുന്നാല്‍ അരക്ഷിതാവസ്ഥയായിരിക്കും ഫലമെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

 

 

Latest