നവംബര്‍ എട്ടിന് അദ്വാനിയുടെ ജന്മദിനാഘോഷം: ശത്രുഘ്‌നന്‍ സിന്‍ഹ

Posted on: November 7, 2017 9:21 pm | Last updated: November 8, 2017 at 9:28 am
SHARE

നോട്ട് നിരോധനത്തെയും സര്‍ക്കാറിനെയും പരിഹസിച്ച് പാര്‍ട്ടി എംപി ശത്രുഘ്‌നന്‍. ബിജെപിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ് ഇതിലൂടെ.

നവംബര്‍ എട്ടിന് ബിജെപി കള്ളപ്പണവിരുദ്ധമായി ആചരിക്കാന്‍ തീരുമാനിച്ചതിനെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ ജന്മദിനം ആഘോഷിക്കുകയാണെന്നാണ് ശത്രഘ്‌നന്‍ സിന്‍ഹ പരിഹസിച്ചത്.

നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി തുടങ്ങിയവരും രംഗത്തുവന്നിരുന്നു