കതാറ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് രണ്ടാം സ്ഥാനം

Posted on: November 6, 2017 8:00 pm | Last updated: November 6, 2017 at 8:00 pm
SHARE

ദോഹ: കതാറ ഫോട്ടോഗ്രഫി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തില്‍ മലയാളിയെടുത്ത ഫോട്ടോക്ക് രണ്ടാം സ്ഥാനം. കോഴിക്കോട് ചെറുവാടി സ്വദേശി ഷാനവാസ് കെ ടിയുടെ സൂഖ് വാഖിഫില്‍ കുട്ടികള്‍ പ്രാവുകളുമായി കളിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് സമ്മാനാര്‍ഹമായക്. കഴിഞ്ഞ മാസം 30ന് കതാറയില്‍ നടന്ന ചടങ്ങില്‍ സമ്മാനത്തുകയായ അയ്യായിരം റിയാല്‍ ഷാനവാസിന് കൈമാറി.

വിവിധ രാജ്യക്കാര്‍ പങ്കെടുത്ത ഫോട്ടോഗ്രാഫി മത്സരത്തില്‍ കതാറ മാനേജ്മന്റ് പ്രതിനിധികളും പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരും അടങ്ങിയ പാനല്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്ത 30 ഫോട്ടോകളില്‍ നിന്നാണ് മൂന്ന് വിജയികളെ പ്രഖ്യാപിച്ചത്.

മുഹമ്മദ് മുസ്‌ലിം ഒന്നാം സ്ഥാനമായ പതിനായിരം റിയാലിനും സുഡാന്‍ പൗരനായ അലി നാസര്‍ അല്‍ ദീന്‍ അലി റുദ്‌വാന്‍ മൂന്നാം സ്ഥാനമായ രണ്ടായിരത്തി അഞ്ഞൂറ് റിയാലിനും അര്‍ഹരായി.
ദോഹയിലെ മലയാളി ഫോട്ടോഗ്രാഫേഴ്‌സ് സൗഹൃദ കൂട്ടായ്മയായ ദോഹ കൂട്ടം, സഞ്ചാരി യാത്ര കൂട്ടായ്മ, ഓക്‌സി സൗഹൃദ കൂട്ടായ്മ തുടങ്ങിയവയില്‍ അംഗമായ ഷാനവാസ് കംപ്യൂട്ടര്‍ അറേബ്യ എന്ന സ്ഥാപനത്തില്‍ നെറ്റ്‌വര്‍ക് എന്‍ജിനീയര്‍ ആണ്.