യു കെ റാഷേല്‍ ബ്രാന്‍ഡ് തൈര് ലുലുവില്‍

Posted on: November 5, 2017 8:59 pm | Last updated: November 5, 2017 at 8:59 pm
SHARE
ലുലുവില്‍ റാഷേല്‍ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ഉദ്ഘാടനം ഇവ്‌റിന്‍ ശര്‍മ നിര്‍വഹിക്കുന്നു

ദോഹ: യു കെ റാഷേല്‍ ബ്രാന്‍ഡ് തൈര് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ ഔട്ട്‌ലെറ്റുകളില്‍. ലാക്‌ടോസ് മുക്ത ജൈവ തൈര് നാച്വറല്‍, സ്‌ട്രോബറി ഫ്‌ളേവറുകളില്‍ ലഭ്യമാണ്. പീച്ച് ഫ്‌ളേവര്‍ ഉടന്‍ എത്തിക്കും.
അല്‍ ഗര്‍റാഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഖത്വറിലെ ബ്രിട്ടീഷ് അംബാസിഡര്‍ അജയ് ശര്‍മ്മയുടെ പത്‌നി ഇവ്‌റിന്‍ ശര്‍മയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, ബി സി സി ക്യു ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ലിസ ഗ്രിംഷാ, ചാള്‍സ് റസല്‍ സ്പീഷില്‍സ് ലീഗല്‍ എക്‌സിക്യൂട്ടീവ് കെല്ലി ഡുന്‍, ലുലു മാനേജ്‌മെന്റ്, ജീവനക്കാര്‍ പങ്കെടുത്തു. വെയ്ല്‍സിലെ ജൈവ ഡയറി ഫാമില്‍ നിന്നും നേരിട്ടെത്തിക്കുന്ന ഉത്പന്നങ്ങളാണ് ലുലു ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കുന്നത്. മേഖലയിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ നിലവിലുള്ള ജൈവ സമ്പുഷ്ട തൈരുകളുടെ വിഭാഗത്തിലേക്കാണ് ഇവയെത്തുന്നത്. ലുലുവിന്റെ വൈ ഇന്റര്‍നാഷണല്‍(യു കെ) ലിമിറ്റഡ് ബര്‍മിങ്ഹാം മുഖേനയാണ് ഉത്പന്നങ്ങളെത്തിക്കുന്നത്.