Connect with us

Kerala

ഗെയില്‍ സമരം: മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ഗെയില്‍ സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്ന സര്‍ക്കാര്‍ രീതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഗെയില്‍ അധികൃതര്‍ യാതോരു നടപടിക്രമവും പാലിക്കാതെയാണ് മുന്നോട്ട് പോകുന്നത്. ഇത് ധിക്കാരമാണ്. പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ പറഞ്ഞു.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടി ഒരു തരത്തിലും ജനപ്രതിനിധികളുമായി ആശയവനിമയം നടത്താതെയുള്ളതാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. അതേസമയം, കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈന്‍ നിര്‍മാണം തുടരുമെന്ന് ഗെയില്‍ അധികൃതര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.