പുസ്തകോത്സവ വേദിയിലും ശ്രദ്ധേയമായി ‘ഭ്രമണ പഥം’

Posted on: November 4, 2017 7:59 pm | Last updated: November 4, 2017 at 7:59 pm

പുസ്തകോത്സവ വേദിയില്‍ ശ്രദ്ധേയമായി ഓര്‍മകളുടെ ഭ്രമണ പഥം. ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച പ്രസിദ്ധ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ആത്മ കഥാ പുസ്തമായ ഭ്രമണ പഥത്തിനു ആവശ്യക്കാരേറെ.

വിവാദമായ വ്യാജ ഐ എസ് ആര്‍ ഒ ചാരവൃത്തി കേസിന്റെ ചുരുളഴിക്കുന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നതിന് മുമ്പേതന്നെ വായനാ ലോകത്ത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നമ്പിനാരായണന്റെ ജീവിതത്തെയും ബഹിരാകാശ ഗവേഷണങ്ങളെയും ചാരവൃത്തി കേസിന്റെ മുമ്പും പിമ്പും എന്ന് വേര്‍തിരിച്ചു പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ചാരവൃത്തി കേസിലെ ആരോപണങ്ങള്‍ തെളിയിക്കപ്പെടാതിരിക്കുകയും അതിന്റെ നിജസ്ഥിതി ചുരുളയിഴിച്ചു അവ വ്യാജമാണെന്ന് കണ്ടെത്തിയ സി ബി ഐ റിപ്പോര്‍ട്ടിനെ കുറിച്ചും പുസ്തകത്തില്‍ വിഷയീഭവിക്കുന്നുണ്ട്. ആരാണ് കേസിലെ ചാരന്‍ എന്ന് പറഞ്ഞു വെക്കുന്ന പുസ്തകം, തൃശൂര്‍ കറന്റ് ബുക്കാണ് പ്രസിദ്ധീകരിച്ചത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ഏഴാം നമ്പര്‍ ഹാളിലെ പൂര്‍ണ ബുക്ക് സ്റ്റാള്‍ പവലിയനില്‍ പുസ്തകം ലഭ്യമാണ്.