തൊണ്ണൂറിലും അസഹിഷ്ണുതക്കെതിരെ സോബ്തിക്ക് ഉറച്ച നിലപാട്

Posted on: November 4, 2017 12:25 am | Last updated: November 4, 2017 at 12:05 am
SHARE

ന്യൂഡല്‍ഹി: മറ്റൊരു ബാബറിയും മറ്റൊരു ദാദ്രിയും ഇനി ഇന്ത്യക്ക് താങ്ങാനാവില്ല .അതുകൊണ്ടാണ് തന്റെ പ്രതിഷേധം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുമ്പോള്‍ ജ്ഞാനപീഠം അവാര്‍ഡിന് അര്‍ഹയായ കൃഷ്ണ സോബ്തി എന്ന എഴുത്തുകാരിയുടെ വാക്കുകളാണിത്.

അസഹിഷ്ണുതയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ അവര്‍ തികഞ്ഞ മതേതര വാദിയായിരുന്നു. ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയതിലും കര്‍ണാടക സാഹിത്യകാരന്‍ എം എം കല്‍ബുര്‍ഗിയെ വധിച്ചതിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ കൃഷ്ണ സോബ്തി രാജ്യത്ത് അസഹിഷ്ണുതയും വെറുപ്പും വളരുന്നതില്‍ കടുത്ത ദുഃഖിതയായിരുന്നു.

മലയാളി എഴുത്തുകാരി സാറാ ജോസഫിനൊപ്പമാണ് കൃഷ്ണ സോബ്തി സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കുകയാണെന്ന് പ്രഖ്യാപിച്ചത്. അക്കാദമിയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ അവാര്‍ഡും ഫെല്ലോഷിപ്പും തിരികെ നല്‍കി.

കൂട്ടായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ദേശീയ ഭാഷയിലെ തന്റെ സാഹിത്യ അഭിരുചിയിലൂടെ സോബ്തി വായനക്കാരെ കൈയിലെടുത്തത് .