Connect with us

Kerala

ജിഷ്ണു കേസ്: അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ

Published

|

Last Updated

ന്യൂഡല്‍ഹി: ജിഷ്ണു കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. അതുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍, ജൂണ്‍ അഞ്ചിന് വിജ്ഞാപനം ഇറക്കിയതാണെന്നും ഇത് സിബിഐക്ക് കൈമാറിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ ചൊവ്വാഴ്ചക്കകം സിബിഐ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇല്ലെങ്കില്‍ സ്വന്തം നിലക്ക്‌ അന്വേഷണ ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.

ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. അതേസമയം സിബിഐ ഏറ്റെടുക്കുന്നത് തടയാന്‍ ചിലര്‍ പിന്നില്‍ കളിക്കുന്നുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. കേസ് ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ വിജ്ഞാപനം അഞ്ച് മാസം മുമ്പ് ലഭിച്ചിരുന്നു. ഇത്രയും കാലമായിട്ടും ഇക്കാര്യം സിബിഐയെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.