എല്‍ഡിഎഫ് ജനജാഗ്രതാ യാത്രകള്‍ക്ക് ഇന്ന് സമാപനം

Posted on: November 3, 2017 9:21 am | Last updated: November 3, 2017 at 12:48 pm
SHARE

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രകള്‍ക്ക് ഇന്ന് സമാപനം. കാനം രാജന്ദ്രന്‍ നയിച്ച തെക്കന്‍മേഖല ജാഥ എറണാകുളത്തും കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വടക്കന്‍ മേഖല ജാഥ തൃശൂരിലും സമാപിക്കും.

കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെയും
എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനക്ഷേമപദ്ധതികള്‍ വിശദീകരിച്ചുമാണ് എല്‍ഡിഎഫ് ജാഥകള്‍ സംഘടിപ്പിച്ചത്. ദേശീയ നേതാക്കളെ ഇറക്കി ബിജെപി സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജാഥയിലൂടെ മറുപടി നല്‍കി. കഴിഞ്ഞ മാസം 21നാണ് ജാഥ ആരംഭിച്ചത്.

വടക്കന്‍ മേഖല യാത്രക്കിടെ സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വാഹനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചതും കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി ജാഥയില്‍ പങ്കെടുത്ത് സംസാരിച്ചതും വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here