Connect with us

National

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ്; വിധി പറയുന്നതിനായി മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് പരിഷ്‌കരിച്ച സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീംസ്വന്തം ലേഖകന്‍കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നതിനായി മാറ്റിവെച്ചു. ശമ്പള പരിഷ്‌ക്കരണ സമിതിയില്‍ ആശുപത്രി ഉടമകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ആശുപത്രി ഭരണതലത്തിലുള്ള ജീവനക്കാരെ ഉടമകള്‍ക്ക് പകരം സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സമിതിയുടെ ശുപാര്‍ശകള്‍ക്ക് സാധുതയില്ലെന്നും മാനേജ്‌മെന്റുകള്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ സമിതിയുടെ ഘടനയെ ആശുപത്രി ഉടമകള്‍ തുടക്കത്തില്‍ എതിര്‍ത്തിരുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള അടിസ്ഥാന ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നതില്‍ പിന്‍വലിയാനുള്ള നീക്കമാണ് മാനേജ്‌മെന്റുകള്‍ നടത്തുന്നതെന്ന് നഴ്‌സിംഗ് ആസോസിയേഷന്‍ കോടതിയില്‍ വ്യക്തമാക്കി.

മാനേജ്‌മെന്റുകളുടേയും നഴ്‌സിംഗ് അസോസിയേഷന്റെയും വാദം കേട്ട ശേഷം വിധി പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

 

Latest