രാജന്‍തോമസിന്റെ മാതൃക; ലൈഫ് പദ്ധതിക്ക് ഒന്നര ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി

Posted on: November 2, 2017 6:52 pm | Last updated: November 3, 2017 at 9:22 am
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു സൗജന്യമായി സ്ഥലം നല്‍കി രാജന്‍ തോമസ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ തിടനാട് ഗ്രാമപഞ്ചായത്തിലുളള രാജന്‍ തോമസ് മാളിയേക്കലാണ് തന്റെ പേരിലുളള ~ഒരു ഏക്കര്‍ 67 സെന്റ് സ്ഥലം സൗജന്യമായി നല്‍കാനുളള സമ്മതപത്രവും ആധാരത്തിന്റെ പകര്‍പ്പും പി സി ജോര്‍ജ്ജ് എം എല്‍ എ മുഖേന സര്‍ക്കാരിന് കൈമാറിയത്. അന്തരിച്ച ഭാര്യ സാലിയുടെ ഓര്‍മ്മയ്ക്കു വേണ്ടിയാണ് ഈ സ്ഥലം സര്‍ക്കാരിനു ദാനം ചെയ്യുന്നതെന്നും സ്ഥലം ഏറ്റെടുക്കുവാനുളള തുടര്‍ നടപടികള്‍ സര്‍ക്കാരിനു ചെയ്യാവുന്നതാണെന്നും രാജന്‍ തോമസ് പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി അതത് നിയോജക മണ്ഡലങ്ങളില്‍ ഭൂമി കണ്ടെത്തി നല്‍കാന്‍ എല്ലാ നിയമസഭാ സമാജികരോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായുളള ആദ്യത്തെ ഭൂമി കൈമാറ്റമാണ് പി സി ജോര്‍ജ്ജ് എം എല്‍ എ മുഖേന നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here