ചെന്നൈയില്‍ മഴ തുടരുന്നു; മരണം എട്ടായി

Posted on: November 1, 2017 10:51 am | Last updated: November 1, 2017 at 10:51 am

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ ഇന്നും തുടരുന്നു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി മരിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ ഏഴ് പേരും മരിച്ചത് വൈദ്യുതാഘാതമേറ്റാണ്.

ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, കൊരട്ടൂര്‍, മുടിച്ചൂര്‍, ചിറ്റലപ്പൊക്കം തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴ തുടരുന്നത്. ചെന്നൈയിലും കാഞ്ചിപുരത്തും തിരുവള്ളൂരിലും ഇന്നും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.

വെള്ളിയാഴ്ച വരെ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.