പാചകവാതക വില കുത്തനെ കൂട്ടി; ഗാർഹിക സിലിണ്ടറിന് കൂടിയത് 93 രൂപ

Posted on: November 1, 2017 10:29 am | Last updated: November 1, 2017 at 12:03 pm

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി. സബ്‌സിഡി ഇല്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 93 രൂപയും സബ്‌സിഡി ഉള്ളതിന് 4.56 രൂപയുമാണ് വര്‍ധിച്ചത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന് 143 രൂപ കൂടി. പുതുക്കിയ വില ബുധനാഴ്ച ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

സബ്‌സിഡി സിലിണ്ടറിന്റെ പുതിയ വില 491.13 രൂപയില്‍ നിന്ന് 495.69 രൂപയായാണ് വര്‍ധിച്ചത്. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 743 രൂപയും വാണിജ്യ സിലിണ്ടറിന് 1268 രൂപയുമാണ് വില.

പാചക വാതക സബ്‌സിഡി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാമാസവും വില വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വില വര്‍ധന.