മൊഴി മാറ്റിപ്പറഞ്ഞ സാക്ഷിക്കെതിരെ കേസെടുക്കും

Posted on: October 31, 2017 3:18 pm | Last updated: October 31, 2017 at 3:18 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി മൊഴി മാറ്റിപ്പറഞ്ഞ സാക്ഷിക്കെതിരെ പോലീസ് കേസെടുക്കും. നടിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയുന്നതിനിടെ മുഖ്യപ്രതി പള്‍സര്‍ സുനി, കാവ്യ മാധവന്റെ വ്യാപാരശാലയായ ‘ലക്ഷ്യ’യില്‍ എത്തിയിരുന്നു എന്ന മൊഴി നല്‍കിയ ജീവനക്കാരനാണു പിന്നീടു മൊഴി മാറ്റിയത്.

സാക്ഷിയെ സ്വാധീനിക്കാനും മൊഴി മാറ്റാനുമാണ് ഇവയെന്നു പോലീസ് സംശയിക്കുന്നു. പള്‍സര്‍ സുനി ഒളിവില്‍ കഴിയവെ ലക്ഷ്യയില്‍ എത്തിയെും കാവ്യയെയും ദിലീപിനെയും അന്വേഷിച്ചെന്നുമാണ് ഈ സാക്ഷി മുന്‍പു പോലീസിനു മൊഴി നല്‍കിയിരുത്.

അന്നു വിഡിയോയിലാണ് ഇയാളുടെ മൊഴി പോലീസ് എടുത്തത്. ഇതിനുശേഷം ഈ സാക്ഷിയുടെ രഹസ്യമൊഴി പോലീസ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. ആ സമയത്താണ് മൊഴി മാറ്റിയത്. അതു കേസിനെ കാര്യമായി ബാധിക്കും. അതിനാല്‍ സാക്ഷിയെ സ്വാധീനിച്ചു എന്ന സംഭവത്തില്‍ കേസെടുക്കാനും പോലീസ് തയ്യാറെടുക്കുകയാണ്