ചവറയില്‍ ഇരുമ്പ് പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

Posted on: October 30, 2017 12:08 pm | Last updated: October 30, 2017 at 10:41 pm

ചവറയില്‍ ഇരുമ്പ് പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി കൊല്ലം: ചവറയില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡി(കെ.എം.എം.എല്‍)ലെ പാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. വൈകീട്ട് തകര്‍ന്ന പാലം ഉയര്‍ത്തിയതോടെയാണ് രണ്ടുപേരുടം മൃതദേഹം കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, അജ്ഞലീന എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കല്ലട സ്വദേശിനി ശ്യാമളയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായി അറിയുന്നു.

മുഖ്യഓഫീസിന് മുന്നില്‍ സമരത്തിനെത്തിയവര്‍ തിരികെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സമരത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തിരുന്നു.