സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

Posted on: October 30, 2017 9:18 am | Last updated: October 30, 2017 at 11:20 am

കൊച്ചി: ആലുവയില്‍ സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. മുപ്പത്തടം സ്വദേശി അനില ഡോളി (21) ആണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളജിന് മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.