കാണ്‍പൂരില്‍ കിവീസിനെ ആറ് റണ്‍സിന് തകര്‍ത്തു; ഇന്ത്യക്ക് പരമ്പര

Posted on: October 29, 2017 10:02 pm | Last updated: October 29, 2017 at 10:02 pm

കാണ്‍പൂര്‍: കാണ്‍പൂരില്‍ കിവീസ് പടയെ ഇന്ത്യ തകര്‍ത്തുതരിപ്പണമാക്കി. അവസാന ഓവര്‍ വരെ ആവേശം മുറ്റി നിന്ന മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെ ആറ് റണ്‍സിന് തകര്‍ത്ത് പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് പിന്തുടര്‍ന്ന് മികച്ച പ്രകടനമാണ് കിവീസ് താരങ്ങള്‍ കാഴ്ചവെച്ചത്. തുടക്കത്തില്‍ മാര്‍ട്ടിന്‍ ഗുപ്തലിനെ നഷ്ടമായെങ്കിലും കോളിന്‍ മന്റോയും (62 പന്തില്‍ 75) കെ എസ് വില്യംസനും (84 പന്തില്‍ 64) ന്യൂസിലാന്റിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. എന്നാല്‍ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട 15 റണ്‍സ് കിവീസിന് നേടാനായില്ല.

രണ്ടാം വിക്കറ്റില്‍ കോലിയും രോഹിത്തും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യന്‍ സകോര്‍ 300 കടത്തിയത്. ഇരുവരും ചേര്‍ന്ന് 230 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 138 പന്തില്‍ നിന്ന് 147 റണ്‍സെടുത്ത് രോഹിത്തും 106 പന്തില്‍ നിന്ന് 113 റണ്‍സെടുത്ത് കോലിയും മികച്ച ഫോം പുറത്തെടുത്തപ്പോള്‍ ഇന്ത്യ ശക്തമായ നിലയിലെത്തുകയായിരുന്നു.