ശമ്പള വര്‍ധന നടപ്പായില്ല; നഴ്‌സുമാര്‍ വീണ്ടും സമരത്തിന്

Posted on: October 29, 2017 7:41 pm | Last updated: October 29, 2017 at 7:41 pm

തിരുവനന്തപുരം: നവംബര്‍ 20 നകം സ്വകാര്യആശുപത്രികളില്‍ ശമ്പളവര്‍ധന നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍ എ. സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താനാണ് യു എന്‍ എയുടെ തീരുമാനം.

സ്വകാര്യആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞവേതനം 20,000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 20 നകം ശമ്പളവര്‍ധന സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നായിരുന്നു സര്‍ക്കാര്‍പ്രഖ്യാപനം. നേരത്തേ ഒരുമാസത്തോളം നീണ്ട സമരത്തിനൊടുവിലായിരുന്നു വേതനവര്‍ധനവ് എന്ന നഴ്‌സുമാരുടെ ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം അംഗീകരിച്ചത്.