അണ്ടര്‍ 17 ലോകകപ്പ്; ആവേശപോരാട്ടം ജയിച്ചടക്കി ഇംഗ്ലണ്ട് (5-2) 

Posted on: October 28, 2017 9:37 pm | Last updated: October 29, 2017 at 10:33 am

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകക്കപ്പിന്റെ കലാശപോരാട്ടത്തില്‍ സ്‌പെയിന്‍ ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. പോരാട്ടം അവസാനിക്കുമ്പോള്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചുകൊണ്ട് ഇംഗ്ലണ്ടിന് കൗമാര ലോകകപ്പ് കിരീടം.

ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലുണ്ടായിരുന്ന സ്‌പെയിനിനെതിരെ 5 ഗോള്‍ മടക്കി നല്‍കിയാണ് ഇംഗ്ലണ്ട് ജയിച്ചടക്കിയത്. കൗമാര ലോകക്കപ്പിന്റെ കന്നികരീടമാണ് ഇത് ഇംഗ്ലണ്ടിന്.