ഒണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ഡിജിപി

Posted on: October 28, 2017 8:01 pm | Last updated: October 28, 2017 at 8:01 pm

തേിരുവനന്തപുരം: ഡി.ജി.പി ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. തട്ടിപ്പ് സംഘങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയാന്‍ എന്ന പേരില്‍ പല വിവരങ്ങളും കരസ്ഥമാക്കുന്നുണ്ട്. ഇതു ഉപയോഗിച്ച് പിന്നീട് ഇവര്‍ തട്ടിപ്പ് നടത്തും.

ഇതിനു പുറമെ ബാങ്കിങ് ആവശ്യങ്ങള്‍ക്കു വേണ്ടിയെന്ന വ്യാജേന എംടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ മനസിലാക്കി പണം തട്ടുന്ന സംഘമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കു എതിരെ നിരവധി തവണ മുന്നറിയിപ്പ് നല്‍കി. പക്ഷേ ഇതു വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. അതു കൊണ്ട് വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി അറിയിച്ചു