National
അണ്ടര്‍ 17 ലോകകപ്പ്: മൂന്നാം സ്ഥാനവുമായി ബ്രസീല്‍ മടങ്ങി
ലോകകിരീടമെന്ന സ്വപ്നത്തിന് അടുത്തുവരെയെത്തിയ ബ്രസീലിന് അവസാനം മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് മടങ്ങുന്നത്. മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്. ലൂസേഴ്‌സ് ഫൈനലില്‍ മാലിയെ തോല്‍പ്പിച്ചാണ് മഞ്ഞപ്പട മൂന്നാം സ്ഥാനം നേടിയത്.
സെമി പോരാട്ടങ്ങളില്‍ ഇംഗ്ലണ്ടിനോട് തോറ്റ ബ്രസീലും സ്‌പെയിനിനോടു തോറ്റ മാലിയുമാണ് മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതിനുള്ള മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇരു ടീമുകളും സെമിയില്‍ തോല്‍വി സമ്മതിച്ചത്.







