Connect with us

National

സംവരണ വിഷയത്തില്‍  കോണ്‍ഗ്രസിന്റെ നിലപാടറിയണം: ഹാര്‍ദിക് പട്ടേല്‍

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് വിശാല സഖ്യത്തിന് ശ്രമിക്കുന്നതിനിടെ, പട്ടേല്‍ സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്ന ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വിശാലസഖ്യത്തില്‍ ഹാര്‍ദിക് പട്ടേലും പങ്കാളിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പ്. സംവരണ വിഷയത്തില്‍ വ്യക്തമായ നിലപാട് കോണ്‍ഗ്രസ് പറയണമെന്ന് ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. നവംബര്‍ മൂന്നിനു മുന്‍പ് നിലപാടറിയിച്ചില്ലെങ്കില്‍ സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ തന്നെ കോണ്‍ഗ്രസും നേരിടേണ്ടിവരും ഹാര്‍ദിക് വ്യക്തമാക്കി.

കഴിഞ്ഞമാസം സൂറത്തില്‍ അമിത് ഷാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സമയം പിന്നിട്ടതോടെ ചര്‍ച്ച സംഘര്‍ഷത്തിലേക്കു നീങ്ങുകയും സ്ഥലത്തെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ, നവംബര്‍ മൂന്നിന് ഗുജറാത്തില്‍ വീണ്ടും സന്ദര്‍ശനത്തിനെത്തുന്ന ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹാര്‍ദിക് പട്ടേലും വേദി പങ്കിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ പരസ്യനിലപാട് കോണ്‍ഗ്രസ് വൃത്തങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് ഇതുവരെ ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല