കൈവിട്ട മെസ്സേജുകള്‍ ഗ്രൂപ്പില്‍ നിന്നും ഡിലീറ്റ് ചെയ്യാം; വാട്‌സ് ആപ്പില്‍ തകര്‍പ്പന്‍ ഫീച്ചര്‍

Posted on: October 28, 2017 5:44 pm | Last updated: October 28, 2017 at 7:58 pm

വാട്‌സ് ആപ്പില്‍ അബദ്ധത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം നിലവില്‍ വന്നു. ഗ്രൂപ്പുകളിലും മറ്റു ഷെയര്‍ ചെയ്യുന്ന സന്ദേശങ്ങള്‍ അവ അയച്ച് ഏഴ് മിനുട്ടുകള്‍ക്കുള്ളില്‍ എല്ലാവരുടെ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്യാനുള്ള സംവിധാനമാണ് പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. വാട്‌സ് ആപ്പ് ഉപഭോക്താക്കള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

ഗ്രൂപ്പില്‍ ഒരു സന്ദേശമയച്ച് അത് ഡിലീറ്റ് ചെയ്യണമെങ്കില്‍ അതില്‍ അമര്‍ത്തിപ്പിടിക്കുക. തുടര്‍ന്ന് ഡിലീറ്റ് ഒപ്ഷന്‍ അമര്‍ത്തുമ്പോള്‍ Delete for me, Delete for everyone എന്നീ ഓപ്ഷനുകള്‍ കാണാം. ഇതില്‍ Delete for everyone എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സന്ദേശം ആ ഗ്രൂപ്പിലെ മുഴുവന്‍ ആളുകളുടെയും അക്കൗണ്ടില്‍ നിന്ന് ഡിലീറ്റാകും. ടെക്‌സ്്റ്റ്, ഇമേജ്, വീഡിയോ, ജിഫ്, വോയിസ്, കോണ്ടാക്ട്, ഫയല്‍, ലൊക്കേഷന്‍ തുടങ്ങി എല്ലാം ഇങ്ങനെ ഡിലീറ്റ് ചെയ്യാം.

അതേസമയം, നിങ്ങള്‍ ഡിലീറ്റ് ചെയ്യും മുമ്പ് സന്ദേശം അയക്കപ്പെട്ട വ്യക്തി അത് തുറന്നിട്ടുണ്ടെങ്കില്‍ സന്ദേശം ഡിലീറ്റ് ചെയ്യാനാവില്ല. അതുപോലെ തന്നെ സന്ദേശം നിങ്ങള്‍ ഡിലീറ്റ് ചെയ്തതായി മറ്റുള്ളവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും. ഡിലീറ്റ് ചെയ്ത മെസ്സേജിന്റെ സ്ഥാനത്ത് This message was deleted for every one എന്ന സന്ദേശമാണ് തെളിയുക.