സ്‌കാനിയ കുടുങ്ങി; വയനാട് ചുരത്തില്‍ ഗതാഗത തടസ്സം

Posted on: October 28, 2017 10:55 am | Last updated: October 28, 2017 at 1:13 pm

താമരശ്ശേരി: വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ഗതാഗത തടസ്സം. മണിക്കൂറുകളായി ഇതുവഴിയുള്ള ഗതാഗതം തസ്സപ്പെട്ടിരിക്കുകയാണ്. രാവിലെ ആറ് മണിയോടെയാണ് സ്‌കാനിയ ബസ് ചുരത്തിലെ ഏഴാം വളവില്‍ കുടുങ്ങിയത്. ഇതിന് മുമ്പ് ശനിയാഴ്ച പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. ഇത് നീക്കം ചെയ്യാതത്താണ് ബസ് കുടുങ്ങാന്‍ ഇടയാക്കിയത്.

കെഎസ്ആര്‍ടിസിയുടെ താമരശ്ശേരി ഗാരേജില്‍ നിന്ന് മെക്കാനിക്കുകള്‍ എത്തിയ ശേഷമേ വാഹനം നീക്കാനാകൂ. ചെറിയ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി കടത്തിവിടന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഗതാഗതം പൂര്‍ണ തോതില്‍ പുനസ്ഥാപിക്കണമെങ്കില്‍ ബസ് നീക്കുക തന്നെ വേണം.