Connect with us

National

ആധാറിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഗവണ്‍മെന്റിന്റെ ക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധപ്പെടുത്തുന്നതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മമതാ ബാനര്‍ജി സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

താന്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമതാ ബാനര്‍ജി നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആധാര്‍ ലിംങ്കിംഗ് ഫോണ്‍ ചോര്‍ത്താനുള്ള കേന്ദ്രത്തിന്റെ ഹിഡന്‍ അജന്‍ഡയുടെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

Latest