ക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് എതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Posted on: October 27, 2017 6:55 pm | Last updated: October 27, 2017 at 6:55 pm

ന്യൂഡല്‍ഹി: ഗവണ്‍മെന്റിന്റെ ക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധപ്പെടുത്തുന്നതിന് എതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മമതാ ബാനര്‍ജി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

താന്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമതാ ബാനര്‍ജി നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് ഫോണ്‍ ചോര്‍ത്താനുള്ള കേന്ദ്രത്തിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.