പാലക്കാട് ഉള്‍പ്പെടെ ആറ് ഐഐടികള്‍ക്ക് കേന്ദ്രം 7000 കോടി രൂപ അനുവദിച്ചു

Posted on: October 27, 2017 6:27 pm | Last updated: October 28, 2017 at 1:12 pm

ന്യൂഡല്‍ഹി: പാലക്കാട് ഐഐടി ഉള്‍പ്പെടെ രാജ്യത്തെ ആറ് ഐഐടികള്‍ക്ക് സ്ഥിരം ക്യാമ്പസ് നിര്‍മിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് 7002.42 കോടി രൂപ അനുവദിച്ചു. തിരുപ്പതി, ധര്‍വാര്‍ഡ്, ജമ്മു, ഭിലായ്, ഗോവ എന്നിവയാണ് ഫണ്ട് ലഭിച്ച മറ്റു ഐഐടികള്‍. പാലക്കാടിന് മാത്രം ആയിരം കോടി രൂപയുടെ ധനസഹായം ലഭിക്കും.

നിലവില്‍ ഈ ആറ് ഐഐടികളും താത്കാലിക ക്യാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ 23 ഐഐടികളുണ്ട്. ഇതില്‍ 11,000 സീറ്റുകളാണുള്ളത്.

2014 ജൂലൈ പത്തിനാണ് പാലക്കാട് ഐഐടി പ്രവര്‍ത്തനം തുടങ്ങിയത്. വാളയാറിലെ അഹല്യ ക്യാമ്പസിലാണ് ഇപ്പോള്‍ പഠനം നടക്കുന്നത്. ആദ്യ ബാച്ചില്‍ ഇവിടെ 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.