ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: രാഷ്ട്രപതി

Posted on: October 27, 2017 6:08 pm | Last updated: October 28, 2017 at 10:56 am
ടെക്‌നോ പാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം തുടങ്ങിയവർ സമീപം

തിരുവനന്തപുരം: ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത എന്നീ മേഖലകളില്‍ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും രാഷ്ട്രപതി പറഞ്ഞു. ദിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അദ്ദേഷം ടെക്‌നോ പാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോ സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.

ടെക്‌നോസിറ്റി രാജ്യത്തിന് തന്നെ അഭിമാനമാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നും രാഷ്ട്രപതി പറഞ്ഞു.

പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് കേരളം സന്ദർശിക്കുന്നത്. നാളെ് രാവിലെ 9.45 ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം കൊച്ചിയില്‍ എത്തും. തുടര്‍ന്ന് ഹൈക്കോടതിയുടെ വബ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് മടങ്ങും.