അമേരിക്കയില്‍ ഗവാസ്‌കറിന്റെ പേരില്‍ ക്രിക്കറ്റ് ഫീല്‍ഡ്

Posted on: October 27, 2017 11:43 am | Last updated: October 27, 2017 at 11:43 am

മുംബൈ: അമേരിക്കയില്‍ ഒരു ഇന്ത്യക്കാരന്റെ പേരില്‍ ഗ്രൗണ്ട് ഉദ്ഘാടനം കഴിഞ്ഞിരിക്കുന്നു ! ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ പേരിലാണ് ക്രിക്കറ്റ് ഗ്രൗണ്ട്. കെന്റകി സംസ്ഥാനത്തെ ലൂയിസ് വിലെ എന്ന സ്ഥലത്താണ് ഗവാസ്‌കറുടെ പേരില്‍ ഗ്രൗണ്ട്.

ലൂയിസ് വിലെ ക്രിക്കറ്റ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണിത്. 42 ടീമുകള്‍ പങ്കെടുക്കുന്ന മിഡ് വെസ്റ്റ് ക്രിക്കറ്റ് ലീഗിലെ ടീമാണ് ലൂയിസ് വിലെ ക്രിക്കറ്റ് ക്ലബ്ബ്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണിത്. വലിയ ആദരം – സുനില്‍ ഗവാസ്‌കര്‍ പ്രതികരിച്ചു.

ലൂയിസ് വിലെ മേയര്‍ ഗ്രെഗ് ഫിഷര്‍ ഗവാസ്‌കറിന് അത്താഴ വിരുന്നൊരുക്കി. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ വരുംനാളുകളില്‍ തന്റെ നഗരത്തിന് സാധിക്കുമെന്നും ക്രിക്കറ്റ് ആഗോളതലത്തിലുണ്ടാക്കുന്ന ചലനം ലൂയിസ് വിലെയിലും പ്രതിഫലിപ്പിക്കുമെന്നും മേയര്‍ ഫിഷര്‍ അഭിപ്രായപ്പെട്ടു.