Connect with us

National

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. എന്നാല്‍ ഇതിന് അല്‍പം സമയം വേണ്ടിവന്നേക്കും. ജനങ്ങള്‍ ജിഎസ്ടിയെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ഇപ്പോള്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി എന്നാല്‍ “ഗബ്ബര്‍ സിങ് ടാക്‌സ്” ആണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. മറ്റുള്ളവര്‍ എഴുതി നല്‍കുന്ന കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സ്വമേധയാ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.