
ഷാര്‍ജ: സ്ത്രീ വേഷത്തില്‍ മറ്റൊരാളുമായി ചേര്‍ന്ന് അപ്പാര്‍ട്മെന്റില്‍ നിന്ന് 18 ലക്ഷം ദിര്‍ഹം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. സഹപ്രവര്‍ത്തകന്റെ അപാര്‍ട്മെന്റില്‍ കടന്നാണ് മോഷണം നടത്തിയത്. അറസ്റ്റിലായവരില്‍ രണ്ടുപേരും അറബ് വംശജരാണ്.
കമ്പനിയുടെ പണം സഹപ്രവര്‍ത്തകന്റെ അപ്പാര്‍ട്‌മെന്റിലാണെന്ന് അറിഞ്ഞ രണ്ടുപ്രതികളും മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. അല്‍ തആവുനിലെ അപാര്‍ട്മെന്റില്‍ സഹപ്രവര്‍ത്തകന്‍ ഇല്ലാത്ത നേരം നോക്കിയാണ് ഇരുവരും എത്തിയത്. താക്കോല്‍ പകര്‍പ്പ് കരുതിയിരുന്നു. ഒരാള്‍ സ്ത്രീ വേഷത്തില്‍ അകത്തു കടന്നു. രണ്ടാമന്‍ പുറത്തു കാവല്‍നിന്നു.
മോഷണ വിവരം അറിഞ്ഞ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. മുഖ്യപ്രതിയുടെ കാര്‍ ഷാര്‍ജയില്‍ കണ്ടെത്തി. ഏഴു ലക്ഷം ദിര്‍ഹം ഇയാളുടെ കാറില്‍ നിന്നാണ് കണ്ടെത്തിയത്.