ജനജാഗ്രതാ യാത്ര സിപിഎമ്മിന്റെ അപചയത്തിന് തെളിവെന്ന് മുസ്‌ലിം ലീഗ്

Posted on: October 26, 2017 2:00 pm | Last updated: October 26, 2017 at 2:00 pm

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്ര സിപിഎമ്മിന്റെ അപചയത്തിന് തെളിവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ വാഹനമാണ് കോടിയേരി യാത്രക്ക് ഉപയോഗിച്ചത്. ഈ കാര്‍ എന്തിനാണ് ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഫാരിസ് അബൂബക്കറിന്റെ കാര്യത്തില്‍ ഉണ്ടായത് പോലുള്ള സംഭവമാണിതെന്നും ഇത് സിപിഎമ്മിന്റെ അപചയത്തിന് തെളിവാണെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.