Connect with us

Kerala

ഐ വി ശശിയുടെ സംസ്‌കാരം ഇന്ന്

Published

|

Last Updated

ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകന്‍ ഐ വി ശശിയുടെ സംസ്‌കാരം ഇന്ന്. വൈകീട്ട് ആറിന് ചൈന്നൈ പൊരൂറിലെ പൊതുശ്മശാനത്തിലാണ് ചടങ്ങ്. സാലിഗ്രാമിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ് മൃതദേഹം.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 150ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐ വി ശശി (69) ഇന്നലെയാണ് അന്തരിച്ചത്. ഐ വി ശശി അര്‍ബുദ ചികിത്സയിലായിരുന്നു. നടി സീമയാണ് ഭാര്യ. മക്കള്‍: അനു, അനി. കുടുംബത്തോടെ ചെന്നൈയിലായിരുന്നു താമസം.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ വി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. “ഉത്സവം” ആണ് ആദ്യചിത്രം. 1982ല്‍ സംവിധാനം ചെയ്ത “ആരൂഢം” ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. “അവളുടെ രാവുകളി”ലൂടെയാണ് മലയാളത്തിലെ വിലയേറിയ സംവിധായകനായി ശശി മാറിയത്.

Latest