Connect with us

National

ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യമാണ് ഇന്ത്യയിലേത് കരസേന മേധാവി

Published

|

Last Updated

ഭുവനേശ്വര്‍: ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും കരുത്തുറ്റ സേനയില്‍ ഒന്നാണെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ സേനയെ കരുത്തുറ്റതാക്കുന്നതില്‍ അതിലെ ഓരോ അംഗങ്ങള്‍ക്കുമാണു നന്ദി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുമയൂണ്‍ റൈഫിള്‍സ്3ന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിലും നിര്‍ണായക പങ്കു വഹിക്കുന്നു. അംഗീകാരത്തിന്റെ ഭാഗമായി പുതിയ സ്റ്റാംപും കരസേനാമേധാവി പ്രകാശനം ചെയ്തു. വിരമിച്ച സൈനികരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിന്മേല്‍ യാതൊരുവിധ കാലതാമസം പാടില്ലെന്നും റാവത്ത് നിര്‍ദേശിച്ചു

Latest