Connect with us

Kerala

വിദ്യാര്‍ഥിനിയുടെ മരണം; ട്രിനിറ്റി ലൈസിയം സ്‌കൂളിന് മുന്നില്‍ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

Published

|

Last Updated

കൊല്ലം: വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലേക്ക് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്.

കെഎസ്‌യു പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ചില്‍ മാര്‍ച്ചില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. എസ്എഫ്‌ഐ പ്രവര്‍ത്തരുടെ മാര്‍ച്ചും അക്രമാസക്തമായി. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ശക്തികുളങ്ങര എസ്‌ഐക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

സ്‌കൂളിലെ മൂന്നാം നിലയില്‍നിന്ന് ചാടിയ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ (15) ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഇവര്‍ രണ്ടുപേരും ഒളിവിലാണ്.