സ്‌കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

Posted on: October 23, 2017 9:16 am | Last updated: October 23, 2017 at 12:28 pm

തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്ന് ചാടി പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. രാമന്‍കുളങ്ങര സ്വദേശി ഗൗരി നേഹ (15) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.

കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടിക്ക് ബോധം തിരികെ കിട്ടിയിരുന്നില്ല. പിതാവിന്റെ പരാതിയില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ അത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. സിന്ധു, ക്രെസെന്റ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഒളിവിലാണ്. ഇരുവരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പിതാവ് പരാതി നല്‍കിയത്.