Connect with us

Ongoing News

മലേഷ്യയെ 2-1ന് തോല്‍പ്പിച്ചു; ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം കിരീടം

Published

|

Last Updated

ധാക്ക: പത്തു വര്‍ഷത്തിന് ശേഷം ഇന്ത്യ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി. മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ഇന്ത്യ സുവര്‍ണ നേട്ടം കൈവരിച്ചത്.

രമണ്‍ദീപ് സിംഗ്(3),ലളിത് ഉപാധ്യായ(29) എന്നിവര്‍ നേടിയ ഗോളുകളിലാണ് ഇന്ത്യയുടെ വിജയം. ആദ്യമായാണ് ഏഷ്യാകപ്പിന്റെ ഫൈനലിലെത്തുന്നതെങ്കിലും മികച്ച പോരാട്ടത്തിനൊടുവിലാണ് മലേഷ്യ ഇന്ത്യയ്ക്കു മുന്നില്‍ അടിയറവു പറഞ്ഞത്. ഇന്ത്യയുടെ ഏഷ്യാകപ്പിലെ മൂന്നാം കിരീടമാണിത്.

നേരത്തെ 2003ലും 2007ലുമായിരുന്നു ഇന്ത്യയുടെ കിരീട നേട്ടങ്ങള്‍. തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനും ലീഡു വര്‍ധിപ്പിക്കാനും സാധിച്ചത് മലേഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യയെ സഹായിച്ചു.

ടൂര്‍ണമെന്റില്‍ പരാജയമറിയാതെ മുന്നേറിയ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്താണ് ഫൈനലില്‍ പ്രവേശനം നേടിയത്.