Aksharam Education
ഐ ഐ ടി ഡൽഹി;എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഫോർ എ ഐ ഇൻ ഹെൽത്ത്കെയർ പഠിക്കാം
ആരോഗ്യമേഖലയിലെ എ ഐയുമായി ബന്ധപ്പെട്ട മേഖലകളിൽ വ്യവസായ- അക്കാദമിക് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ബിരുദധാരികളായ പ്രൊഫഷനലുകൾക്ക് അപേക്ഷിക്കാം.
ആരോഗ്യമേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ മനസ്സിലാകക്കുന്നതിനായി ഐ ഐ ടി ഡൽഹി “എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഫോർ എ ഐ ഇൻ ഹെൽത്ത്കെയർ’ കോഴ്സ് നടത്തുന്നു. താത്പര്യമുള്ളവർക്ക് ഡിസംബർ പത്ത് വരെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ 12ന് കോഴ്സ് ആരംഭിക്കും. മേയ് 30 വരെയാണ് കാലാവധി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ “കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ പ്രോഗ്രാം’ (സി ഇ പി) ആണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യമേഖലയിലെ എ ഐയുമായി ബന്ധപ്പെട്ട മേഖലകളിൽ വ്യവസായ- അക്കാദമിക് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ബിരുദധാരികളായ പ്രൊഫഷനലുകൾക്ക് അപേക്ഷിക്കാം.
രോഗം നേരത്തേ കണ്ടെത്തൽ, വ്യക്തിഗത ചികിത്സാ രീതികൾ, ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സഹായം, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തൽ, രോഗി കേന്ദ്രീകൃത പരിചരണം തുടങ്ങി ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയുമെന്ന് ഐ ഐ ടി ഡൽഹി പറയുന്നു. വിദഗ്ധർ നയിക്കുന്ന തത്സമയ സെഷനുകളിലൂടെ എ ഐ/എം എൽ അടിസ്ഥാന തത്വങ്ങൾ, ആരോഗ്യമേഖലയിലെ ഡാറ്റ, ക്ലിനിക്കൽ എ ഐ പ്രയോഗങ്ങൾ, ജനറേറ്റീവ് എ ഐ, ഏജന്റിക് എ ഐ വർക്ക്ഫ്ലോകൾ, ഉത്തരവാദിത്തത്തോടെയുള്ള എ ഐ ഉപയോഗം എന്നിവയിൽ പ്രായോഗിക അറിവ് നേടാം.
ആറ് മാസത്തെ കോഴ്സിൽ ശനിയാഴ്ചകളിൽ വൈകിട്ട് ആറ് 6 മുതൽ 7.30 വരെയും ഞായറാഴ്ചകളിൽ രാവിലെ 11 മുതൽ 12.30 വരെയുമായിരിക്കും ക്ലാസ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് https://t.co/gRwl9p2Shp സന്ദർശിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക്: https://t.co/JeMaOgeI4R, https://t.co/BKMUNVx9Nb.
Content Highlights:
IIT Delhi introduced an Executive Program in AI for Healthcare to empower medical and tech professionals. The six-month program starting December 12 focuses on clinical AI, generative AI, and personalized treatment models. Candidates can submit online applications until December 10.





