Aksharam Education
സി ബി എസ് ഇ: പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ പഴയ പാറ്റേൺ തുടരും
ഇന്റേണൽ അസസ്മെന്റും തിയറി പരീക്ഷയും ഒരുമിച്ച് ചേർത്ത് മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്നവർക്ക് വിജയിക്കാമെന്നും അധികൃതർ അറിയിച്ചു.
സി ബി എസ് ഇ 2026-27 അക്കാദമിക വർഷത്തിലും പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ പഴയ രീതിയിലുള്ള പാറ്റേൺ തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്റേണൽ അസസ്മെന്റും തിയറി പരീക്ഷയും ഒരുമിച്ച് ചേർത്ത് മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്നവർക്ക് വിജയിക്കാമെന്നും അധികൃതർ അറിയിച്ചു.
മുമ്പ് പുറത്തിറങ്ങിയ ചില സർക്കുലറുകളിലെ ആശയക്കുഴപ്പങ്ങൾ കാരണം ഇരു പരീക്ഷകളിലും വെവ്വേറെ പാസ്സാകണമെന്ന സംശയം നിലനിന്നിരുന്നു.
എന്നാൽ പത്താം ക്ലാസ്സിൽ 80:20 അസസ്മെന്റ് രീതി മാറ്റമില്ലാതെ തുടരുമെന്നും പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥികൾക്ക് മാത്രമാണ് ഇന്റേണലിലും എക്‌സ്റ്റേണലിലും വെവ്വേറെ 33 ശതമാനം മാർക്ക് നിർബന്ധമുള്ളതെന്നും ബോർഡ് അറിയിച്ചു.
പരീക്ഷാ ഘടനയിൽ മറ്റ് മാറ്റങ്ങളൊന്നുമില്ലെന്നും വിദ്യാർഥികളുടെ സൗകര്യത്തിനായി മാതൃകാ ചോദ്യപേപ്പറുകളും മാർക്കിംഗ് സ്‌കീമും ഉടൻ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സി ബി എസ് ഇ അധികൃതർ അറിയിച്ചു.
Content Highlights:
CBSE announced that the Class 10 board exam pattern will remain unchanged for the 2026-27 academic year. Students need a combined total of 33 percent marks in theory and internal assessment to pass. The separate passing rule applies only to Class 12 students.





