Wayanad
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത; ആക്ഷന്‍ കമ്മിറ്റി നാളെ കലക്ടറേറ്റ് പടിക്കല്‍ മനുഷ്യ റെയില്‍പാത തീര്‍ക്കും

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിലെ തടസങ്ങള്‍ നീക്കുന്നതിനു വയനാട്ടിലെ എംഎല്‍എമാര്‍ സര്‍ക്കാരില്‍ ചെലുത്തുന്ന സമ്മര്‍ദം ഫലം ചെയ്യുന്നില്ലെന്ന് നീലഗിരി-വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ.ടി.എം. റഷീദ്, അഡ്വ.പി. വേണുഗോപാല്‍, പി.വൈ. മത്തായി, എം.എ. അസൈനാര്‍, ജോസ് കപ്യാരുമല, ജോര്‍ജ് നൂറനാല്‍, മോഹന്‍ നവരംഗ്, ജോണി പാറ്റാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. റെയില്‍ പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ 23നു വയനാട് കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധസംഗമം നടത്തി മനുഷ്യ റെയില്‍പാത നിര്‍മിക്കുമെന്ന് അവര്‍ അറിയിച്ചു. പാതയുടെ ഡിപിആര്‍ തയാറാക്കുന്നതിനു അനുവദിച്ച പണം ഡിഎംആര്‍സിക്ക് നല്‍കുന്നതിലെ തടസം എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
കൊച്ചിയെ എഴ് മണിക്കൂര്‍കൊണ്ട്് ബംഗളൂരുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത. സംസ്ഥാനത്തിന്റെ 80 ശതമാനം പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് കാര്‍ണാടകയിലെ പ്രധാന പട്ടണങ്ങളിലും ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ നഗരങ്ങളിലും എളുപ്പം എത്താന്‍ പാത ഉതകും.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കുകയും 30 സംയുക്ത സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തി 3,000 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട ്. പാതയുടെ ഡിപിആര്‍ തയാറാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ 2016 ജൂണില്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെലവിനത്തില്‍ എട്ടു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
പ്രാഥമിക ചെലവുകള്‍ക്കായി രണ്ടുകോടി രൂപ ഡിഎംആര്‍സിയുടെ അക്കൗ ില്‍ നിക്ഷേപിക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു. എന്നാല്‍ ഈ പണം നിക്ഷേപിക്കാതെ ഡിഎംആര്‍സിയെ പദ്ധതിയില്‍നിന്നു പിന്മാറ്റുന്നതിനുള്ള ചരടുവലികളാണ് പിന്നീട് സര്‍ക്കാര്‍തലത്തില്‍ നടന്നത്.
സംയുക്ത സംരഭങ്ങളുടെ മുന്‍ഗണനാപട്ടികയില്‍ മൂന്നാം സ്ഥാനത്തു ായിരുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ സര്‍വേയ്ക്ക് സംസ്ഥാന വനം വകുപ്പ് അനുമതി നല്‍കിയിട്ടില്ല. കര്‍ണാടക വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളും കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സര്‍വേയ്ക്ക് അനുമതി നല്‍കുന്നതില്‍ തടസമില്ലെന്ന് കര്‍ണാടക വ്യക്തമാക്കിയാണ്. എന്നിട്ടും അനുമതി തേടിയുള്ള കത്ത് സംസ്ഥാന സര്‍ക്കാരോ കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനോ കര്‍ണാടകക്ക് നല്‍കുന്നില്ല.
റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മൂന്ന് എംഎല്‍എമാരും നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ചിലരുടെ ഇടപെടലുകള്‍ വയനാടിന്റെ താത്പര്യങ്ങളെ കടത്തിവെട്ടുകയാണ്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പദ്ധതി അട്ടിമറിക്കുന്നതിനു സര്‍ക്കാര്‍തലത്തില്‍ത്തന്നെയുള്ള നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.
റെയില്‍ പദ്ധതിക്കായി ശക്തമായ ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് 23ലെ സമരം. പ്രതിഷേധസംഗമം രാവിലെ 10.30നു എം.പി. വീരേന്ദ്രകുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.