ജാമ്യത്തിലിറങ്ങിയ ദിലീപിന് സ്വകാര്യ സുരക്ഷാസേന

Posted on: October 21, 2017 1:39 pm | Last updated: October 21, 2017 at 7:16 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാസേന. ‘തണ്ടര്‍ഫോഴ്‌സ്’ എന്ന സ്വകാര്യ എജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനത്തില്‍ സദാസമയവും താരത്തിനൊപ്പമുണ്ടാകും.

എന്നാല്‍, ദിലീപിന്റെ സ്വകാര്യ സുരക്ഷയെ സംബന്ധിച്ച് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിശദമായി പരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്. ആയുധങ്ങളുടെ അകമ്ബടിയോടെയാണ്? ദിലീപിന്റെ സുരക്ഷ എന്ന വാര്‍ത്തയും അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നാണ്? ലഭിക്കുന്ന വിവരം.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജന്‍സിയാണ് ‘തണ്ടര്‍ഫോഴ്‌സ് ലിമിറ്റഡ്’. സെലിബ്രിറ്റികള്‍, കലാ-കായിക താരങ്ങള്‍, വന്‍കിട ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ച ആയുധധാരികളും അല്ലാത്തതുമായ ഉദ്യോഗസ്ഥരെയും ബൗണ്‍സര്‍മാരെയും ഉപയോഗിച്ച് സുരക്ഷാ ഉറപ്പാക്കുകയാണ് സ്ഥാപനം ചെയ്യുന്നത്. സ്ഥാപനത്തിന്റെ കേരളത്തിലെ ഓഫീസ് തൃശൂരിലാണ്.