Connect with us

Kerala

മെഡിക്കല്‍ കോഴ: എം ടി രമേശിന് വിജിലന്‍സ് നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി നേതാവ് എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ്.മൊഴി നല്‍കാന്‍ ഹാജരാകാനാണ് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 31ന് രമേശിന്റെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.വര്‍ക്കലയിലെ എസ്.ആര്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ ആറ് കോടി രൂപ കോഴ ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ വഴി നകിയെന്നാണ് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്.

വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റ് എസ്.പി: കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നത്.വിജിലന്‍സിന്റെ മൊഴിയെടുപ്പില്‍ മെഡിക്കല്‍ കോളേജ് അനുമതിക്കായി ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയര്‍ന്ന വര്‍ക്കല, പാലക്കാട് കോളേജ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്.പണം നല്‍കിയ കോളേജ് ഉടമ ഷാജിയും പരാതി നല്‍കിയിരുന്നില്ല.
മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ പണം വാങ്ങിയെന്നാരോപിക്കപ്പെട്ട സതീഷ് നായര്‍ താന്‍ വാങ്ങിയത് കോഴയല്ല കണ്‍സള്‍ട്ടന്‍സി ഫീസ് മാത്രമാണെന്ന് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയ മെഡിക്കല്‍ കോളേജ് ഉടമ ആര്‍.ഷാജിയും അഴിമതിയാരോപണത്തിന് ബി.ജെ.പിയില്‍ നിന്ന് പുറത്തായ ആര്‍. എസ്.വിനോദും വിജിലന്‍സിന് ഇതേ മൊഴിയാണ് നല്‍കിയത്.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സമാനമൊഴി തന്നെ നല്‍കി. മാത്രമല്ല ബി.ജെ.പിയുടെ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും കുമ്മനം പറഞ്ഞിരുന്നു

 

Latest