Connect with us

International

കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണം 60 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഘാനിസ്ഥാനിലെ കാബൂളില്‍ രണ്ട് പള്ളികളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ പ്രധാനപ്പെട്ട പള്ളികളായ ഷിയ പള്ളിയിലും ഘോര്‍ പ്രവിശ്യയിലെ സുന്നി പള്ളിയിലുമാണ് ആക്രമണമുണ്ടായത്.

ദാസ്‌തെ ബര്‍ശി മേഖലയിലെ ഇമാം സമാന്‍ പള്ളിയില്‍ വെള്ളിയാഴ്ച രാത്രി നിസ്‌കാരത്തിന് ഒത്തുകൂടിയവര്‍ക്കുനേരെ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ ഭീകരവാദിയായ ചാവേറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പള്ളിയിലുണ്ടായ ആക്രണണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്.
45ലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഹസാര ഷിയ വിഭാഗത്തില്‍പ്പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പലരുടേയും നില ഗുരുതരമാണ്.

സുന്നി പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാ സമയത്തായിരുന്നു ബോംബ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ നടന്ന ആക്രണണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. മുന്‍ പ്രദേശിക കമാന്‍ഡറായ അബ്ദുള്‍ അഹദിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത. ഇയാളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇത് വരേയായും ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ 130ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

Latest