ഹിമാചലില്‍ 15 വര്‍ഷം മുമ്പ് നിര്‍മിച്ച പാലം തകര്‍ന്നു വീണു

Posted on: October 21, 2017 5:36 am | Last updated: October 21, 2017 at 8:44 am
SHARE

ന്യൂഡല്‍ഹി : ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന, 100 കോടി രൂപയുടെ പാലം തകര്‍ന്നുവീണ സംഭവം നിര്‍മ്മാണത്തിലെ ക്രമക്കേടെന്ന് സൂചന. 15 വര്‍ഷം മുന്‍പു ദേശീയ കാര്‍ഷിക വികസന ബാങ്കിന്റെ (നബാര്‍ഡ്) സഹായത്തോടെ നിര്‍മിച്ച പാലമാണിത്. ഹിമാചല്‍പ്രദേശിലെ ചമ്ബ പട്ടണത്തെ പഞ്ചാബിലെ പഠാന്‍കോട്ടുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.

2005ല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങാണ് ഉദ്ഘാടനം ചെയ്തത്. നിര്‍മാണ സാമഗ്രികളുടെ നിലവാരക്കുറവോ രൂപരേഖയിലെ അപാകതയോ തകര്‍ച്ചയ്ക്കു കാരണമാകാമെന്നു കലക്ടര്‍ പറഞ്ഞു. പാലത്തിന്റെ രൂപരേഖയെക്കുറിച്ച് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാലം തകരുമ്പോള്‍ ഒരു മോട്ടോര്‍ സൈക്കിളും കാറും മിനി ട്രക്കും പാലത്തിലുണ്ടായിരുന്നു.

മോട്ടോര്‍ സൈക്കിള്‍ നദിയിലേക്ക് വീണു. ഇതിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്തു കൂടുതല്‍ വാഹനങ്ങള്‍ പാലത്തില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here