Connect with us

Palakkad

നേഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കാണാതായെന്ന് പരാതി

Published

|

Last Updated

പട്ടാമ്പി: വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ വിളയൂര്‍ സെന്റര്‍ വില്ലേജ് ഓഫീസിന് എതിര്‍വശം വാടക വീട്ടില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിനിയെ കാണാതായെന്ന് പരാതി.
ഒന്‍പത് വര്‍ഷമായി വില്ലേജ് ഓഫീസിന് എതിര്‍വശം താമസിച്ച് വരുന്ന സതീഷ്, നിര്‍മ്മല എന്നിവരുടെ മകള്‍ അഭിഷ (19) യെയാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായത്.

അമ്മക്കൊപ്പം പുറപ്പെട്ട വിദ്യാര്‍ഥിനി ബസ്സ് കിട്ടാത്തതിനെ തുടര്‍ന്ന്ഉച്ചക്ക് ശേഷം വീട്ടുപടിക്കല്‍ നിന്നും ഓട്ടോറിക്ഷയില്‍ പുലാമന്തോളിലേക്ക് ഫോട്ടോ കോപ്പി എടുക്കാന്‍ പോയതാണ്. അമ്മയാവട്ടെ കുടുംബശ്രീ മീറ്റിങ്ങിനും പോയി.
കുട്ടി കയറുന്ന സമയംഈ ഓട്ടോറിക്ഷയില്‍ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയും ഓട്ടോറിക്ഷ ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്ന തെന്നാണ് പറയുന്നത്.ഓട്ടോയിലെ സ്ത്രീ അമ്മ കയറുന്നില്ലെ എന്ന് ചോദിക്കുകയും ചെയ്തു. കുട്ടിയെ കയറ്റിക്കൊണ്ടു പോയ ഓട്ടോറിക്ഷയുടെ ചിത്രം പുലാമന്തോളിലെ കടകളില്‍ വെച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങളില്‍ കാണപ്പെട്ടതായും പറയുന്നു.

കുട്ടിയുടെ ചെരുപ്പും,കൈയിലെ കവറും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടി പുലാമന്തോള്‍ ടൗണില്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ അവശയായ ഒരു കുട്ടിയേയും, പര്‍ദ്ദ ധരിച്ച ഒരു കുട്ടിയേയും കണ്ടതായും പറയുന്നുണ്ട്. അഭിഷ എസ് എസ് എല്‍ സി യും ,പ്ലസ് ടു വും എടപ്പലം പി ടി എം വൈ എച്ച് എസ് എസില്‍ ആണ് പഠിച്ചത്.
ഇപ്പോള്‍ കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സുന്ദരാപുരം, അഭിരാമി നേഴ്‌സിംഗ് കോളജില്‍ രണ്ടാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥിയാണ്. ദീ പാവലിക്ക് അവധിക്ക് വന്നതാണ്. അഭിഷ ഫോണ്‍ ഉപയോഗിക്കുന്നില്ല.
കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നതായി ആക്ഷ്ന്‍ കമ്മറ്റി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി, ടി ഷാജി, രാജന്‍ മാടായി ആരോപിച്ചു.