Connect with us

Kerala

കലാലയ രാഷ്ട്രീയ വിലക്കിനെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പാടില്ലെന്ന വിലക്കിനെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍തന്നെ റിവിഷന്‍ ഹര്‍ജി നല്‍കുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യാനാണു ആലോചിക്കുന്നത്.

സര്‍ക്കാരിന്റെ നടപടി നിയമോപദേശം തേടിയായിരിക്കും. സര്‍ക്കാരിന്റെ നിലപാട് കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ്. ഇക്കാര്യത്തില്‍ നിയമനടപടിയുമായി നീങ്ങാന്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടും. വേണ്ടിവന്നാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടാനും സാധ്യതയുണ്ട്.

അതിനിടെ, ഹൈക്കോടതി ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് വീണ്ടും ആവര്‍ത്തിച്ചു. അക്കാദമിക് അന്തരീക്ഷം ഇത് തകര്‍ക്കും. സര്‍ക്കാരിന്റെ ബാധ്യതയാണ് സമാധാനപരമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കേണ്ടത്. പൊന്നാനി എംഇഎസ് കോളജിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.