Connect with us

Malappuram

സാംസ്‌കാരിക സൗധങ്ങള്‍ തകര്‍ക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ രാജ്യത്തോടുള്ള യുദ്ധ പ്രഖ്യാപനം: എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന സാംസ്‌കാരിക സൗധങ്ങള്‍ തകര്‍ക്കാനുള്ള ഫാസിസ്റ്റ് ശ്രമം രാജ്യത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എസ് വൈ എസ് ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ ഭാരതത്തിന്റെ നിലനില്‍പ്പ് താജ്മഹല്‍ പോലുള്ള ഇത്തരം ചരിത്ര സ്മാരകങ്ങളുമായുള്ള അഭ്യേദ്യ ബന്ധമാണ്.
മുഗര്‍ ചക്രവര്‍ത്തിമാരുള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പടുത്തുയര്‍ത്തിയ വൈദേശിക സ്മാരകങ്ങളിലൂടെയാണ് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സൗന്ദര്യം സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ ആസ്വദിക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ് ഘടനയെ സജീവമാക്കുന്നതില്‍ നിര്‍ണയാക പങ്ക് വഹിക്കുകയും ചെയ്യുന്നു.

ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെയുള്ള യു പി ഭരണകൂടത്തിന്റെ ആസൂത്രിത നീക്കവും ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയാളികള്‍ക്ക് സംരക്ഷണവും ഗവണ്‍മെന്റ് ജോലിയും നല്‍കാനുള്ള തീരുമാനവും അതീവ ഗൗരവമുള്ളതാണ്. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍ എം സ്വാദിഖ് സഖാഫി, ഇ കെ മുഹമ്മദ് കോയ സഖാഫി, വി പി എം ബശീര്‍, കെ പി ജമാല്‍, എ പി ബശീര്‍ സംസാരിച്ചു.

 

Latest