Connect with us

Kasargod

ബസില്‍ നിന്ന് തെറിച്ചു വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Published

|

Last Updated

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചു വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കാസര്‍കോട് പരവനടുക്കം ജിഎച്ച്എസ്എസ് വിദ്യാര്‍ഥി ബി സനത്ത് (13) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അബ്‌റാര്‍ (13) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് ഒമ്പതരയോടെ ചളിയങ്കോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.