പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

Posted on: October 20, 2017 10:12 am | Last updated: October 20, 2017 at 10:53 am

കൊച്ചി: എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ചിരുന്നു. 1943 ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് വിശ്വംഭരന്റെ ജനനം. ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായും തപസ്യയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.