Connect with us

National

ചില മാവോയിസ്റ്റ് നേതാക്കള്‍ ലക്ഷാധിപതികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

Published

|

Last Updated

പാട്‌ന: മാവോയിസ്റ്റ് നേതാക്കളായ രണ്ട് പേര്‍ ലക്ഷാധിപതികളെന്ന് ബീഹാര്‍ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡിലെയും ബീഹാറിലെയും രണ്ട് നേതാക്കളുടെ സ്വത്ത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ ലക്ഷാധിപതികളാണെന്നും അവരുടെ കുടുംബം ലക്ഷ്വറി ജീവിതമാണ് നയിക്കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബീഹാറിലെയും ഝാര്‍ഖണ്ഡിലെയും മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവും പ്രദ്യുമാന്‍ ശര്‍മയും തങ്ങളുടെ അണികളെ ഉപയോഗിച്ച് പിരിച്ചെടുത്ത പണം കൊണ്ടാണ് ഈ ലക്ഷ്വറി ജീവിതമെന്നും റിപ്പോര്‍ട്ടിലുണ്ട്്. പോലീസ് ഈ റിപ്പോര്‍ട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് കൈമാറി. 88ലധികം കേസുകളില്‍ പ്രതിയാണ് സന്ദീപ്. ഇദ്ദേഹത്തിന്റെ തലക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ധനിക് ലാലും മാവോയിസ്റ്റ് പ്രവര്‍ത്തകനാണ്. 51 കേസുകളില്‍ പോലീസ് തിരയുന്ന പ്രദ്യുമാന്റെ തലക്ക് 50,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 

 

Latest